Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employee Arrested

Thiruvananthapuram

സേ​വ​ന മെ​ഡി​ക്ക​ൽ​സി​ലെ മോ​ഷ​ണം: ജീ​വ​ന​ക്കാ​രി പി​ടി​യി​ൽ

ഉ​ള്ളൂ​ർ: കേ​ശ​വ​ദാ​സ​പു​രം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലി സ് പി​ടി​കൂ​ടി. ഉ​ള്ളൂ​ർ കൊ​ച്ചു​ള്ളൂ​ർ പോ​ങ്ങു​മ്മൂ​ട് പ​ഴ​യ​റോ​ഡ് ദ​ർ​ശ​ന​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മോ​നി​ഷ (28) യാ​ണ് പി​ടി​യി​ലാ​യ​ത്. ഈ​മാ​സം 12നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഷോ​പ്പി​നു​ള്ളി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് രാ​ത്രി ഒ​ന്പ​തോ​ടെ 1,72,000 രൂ​പ​യാ​ണ് മോ​നി​ഷ മോ​ഷ്ടി​ച്ച​ത്. മോ​നി​ഷ​മു​മ്പ് ഉ​ള്ളൂ​രി​ലെ സേ​വ​ന മെ​ഡി​ക്ക​ൽ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​ളാ​ണെ​ന്നും അ​വി​ടെ​യും സാ​മ്പ​ത്തി​ക​ത്തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

പൊലിസി​ൽ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​ത്. ഏ​ക​ദേ​ശം 42 കാ​മ​റ ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലി​സ് പ​രി​ശോ​ധി​ച്ച​ത്. പ​ണം മോ​ഷ്ടി​ച്ച ശേ​ഷം ഇ​വ​ർ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സി​നു ല​ഭി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പൊലിസ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up